പ്രേതം രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് രഞ്ജിത് ശങ്കര്‍

രഞ്ജിത് ശങ്കര്‍ – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗം എത്തുന്നു. സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേ്ന്ദ്രീകരിച്ചുള്ളതായിരിക്കും ഈ ചിത്രം ജയസൂര്യ തന്നെയാണ് നായകന്‍. ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല. രഞ്ജിത് ശങ്കര്‍ പറഞ്ഞു.  ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ ആദ്യഭാഗത്തില്‍ അണിനിരന്നിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ഡോണ്‍ ജോണ്‍ ബോസ്‌കോയ്ക്ക് വസ്ത്രാലങ്കാരം ചെയ്തത്.

Show More

Related Articles

Close
Close