നടന്‍ ജയസൂര്യക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി

Jayasuryaഎറണാകുളത്ത് കൊച്ചുകടവന്ത്രയിലെ ചിലവന്നൂര്‍ക്കായലില്‍ ചലച്ചിത്ര നടന്‍ ജയസൂര്യ 3.7 സെന്റ് സ്ഥലം കൈയേറിയതായി കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ കണ്ടെത്തിയിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി തൃശ്ശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിഗണിച്ച തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി എസ് എസ് വാസന്‍ സംഭവസ്ഥലത്തിന്റെ അധികാരപരിധിയുള്ള മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റി ഉത്തരവിടുകയായിരുന്നു.

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടവും ലംഘിച്ചാണ് കായലിന് സമീപത്ത് ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചതെന്നും ഇതിനു കോര്‍പ്പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്തുയെന്നുമാണ് പരാതി. പൊതുപ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ സ്ഥലം അളന്ന് റിപ്പോര്‍ട്ട് ഹാജരാക്കാനുള്ള കോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു ഈ നടപടി. ജനവരി ആറിന് ഈ കേസ് പരിഗണിച്ചപ്പോള്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോ ബന്ധപ്പെട്ടവരോ ഹാജരായിരുന്നില്ല. സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസയച്ച കോടതി 12ന് നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close