മതമൗലികവാദികളുടെ ക്രൂരമര്‍ദ്ദനം?

പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പേരില്‍ പുസ്തകം പുറത്തിറക്കാനിരിക്കുന്ന യുവ എഴുത്തുകാരന് മതമൗലികവാദികളുടെ മര്‍ദ്ദനം. കഥാകൃത്ത് പി ജിംഷാറിനാണ് ഇന്നലെ രാത്രി കൂനാംമൂച്ചിയില്‍ വച്ച് മര്‍ദ്ദനമേറ്റത്. ഡിസി ബുക്‌സ് പുറത്തിറക്കുന്ന ഓഗസ്റ്റ് അഞ്ചിന് പ്രകാശനം ചെയ്യുന്ന പടച്ചോന്റെ പുസ്തകം എന്ന കഥ എഴുതിയതിന്റെ പേരിലാണ് ജിംഷാറിനെ മതമൗലികവാദികള്‍ ആക്രമിച്ചതെന്നാണ് ആരോപണം. പുസ്തകത്തിന്റെ പുറംചട്ട വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് മര്‍ദ്ദനമുണ്ടായത്.

ഇന്നലെ രാത്രി ഒരു ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം കൂനംമൂച്ചിയില്‍ കൂറ്റനാടേക്കുള്ള ബസ് കാത്തുനില്‍ക്കുമ്പോഴാണ് പരിചിത ഭാവത്തിലെത്തിയ ഒരാള്‍ ജിംഷാറിനോട് സംസാരിച്ചശേഷം അദ്ദേഹത്തെ ആക്രമിച്ചത്. നീ പടച്ചോനെക്കുറിച്ച് എഴുതും അല്ലേടാ എന്ന് ചോദിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് മറ്റ് മൂന്ന് പേര്‍ കൂടി എത്തുകയും ജിംഷാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിനൊടുവില്‍ തളര്‍ന്ന് വീണ ജിംഷാറിനെ ഉപേക്ഷിച്ച് സംഘം ഓടിമറയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ജിംഷാറിനെ കൂറ്റനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show More

Related Articles

Close
Close