മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ്

മലയാളികളുടെ അഭിമാനമായ അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സന് അര്‍ജ്ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ജിന്‍സണ്‍ 3:44.72 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു.

ഏഷ്യന്‍ ഗെയിംസിലെ മികവാണ് ജിന്‍സനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ്. മൂന്നേമുക്കാല്‍ ലാപ്പിന്റെ ദൂരം. ഓരോ ലാപ്പിലും സമയം ക്രമീകരിച്ചുള്ള കുതിപ്പ്. അവസാനമെത്തുമ്പോഴേക്കും അത്യുജ്ജ്വലമായി സ്പ്രിന്റ് ചെയ്യാനുള്ള മിടുക്ക് എന്നിവയാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്ന മറ്റുള്ള അത്‌ലറ്റുകളില്‍ നിന്നും ജിന്‍സനെ വേറിട്ടതാക്കുന്നത്.

ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയേയും വെയ്റ്റ്‌ലിഫ്റ്റര്‍ മിരാഭായ് ചാനുവിനെയും രാജീവ് ഗാന്ധി ഖേല്‍ രത്‌നക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Show More

Related Articles

Close
Close