അമിര്‍ ഉള്‍ ഇസ്ലാമിന് വേണ്ടി കോടതിയില്‍ , ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍

പെരുമ്പാവൂരിലെ ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂരിന് സിറ്റിംഗിന് ലക്ഷങ്ങളാണ് പ്രതിഫലം. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി കേസ് നടത്തിയത് ഇയാളാണ്. അമീറുളിന്റെ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുമായി അടുപ്പമുള്ളവര്‍ തന്നെ സമീപിച്ചതായും ഇതു പ്രകാരം പ്രതിയുമായി വക്കാലത്ത് ഒപ്പിട്ടു വാങ്ങാന്‍ ജയില്‍ സൂപ്രണ്ടിനെ സമീപിക്കുമെന്നും ബി.എ ആളൂര്‍ വ്യക്തമാക്കി.

അമീറുളിന് അഭിഭാഷകന്‍ ഇല്ലാത്തിനാല്‍ കോടതി തന്നെ അഭിഭാഷകന്റെ സേവനം ഏര്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം കോടതി നിയോഗിച്ച അഡ്വ. പി.രാജന്‍ പ്രതിയെ നേരില്‍ക്കണ്ട് സംസാരിക്കുകയും വക്കാലത്ത് ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ അഡ്വ.രാജനെ നേരില്‍ കാണുമെന്നും ബി.എ ആളൂര്‍ പറഞ്ഞു. അതേസമയം അമിറിന് വേണ്ടി ബി എ ആളൂരിനെപ്പോലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ രംഗത്തിറക്കിയതിന് പിന്നില്‍ വമ്പന്‍മാരുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Show More

Related Articles

Close
Close