ജിഷയുടെ മരണം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി കാണുന്നു: സുരേഷ് ഗോപി

ജിഷയുടെ ദാരുണമായ അന്ത്യം കേരളത്തിന് നാണക്കേടാണെന്ന് സുരേഷ് ഗോപി എംപി അഭിപ്രായപ്പെട്ടു. കാടത്തമാണ് പെരുമ്പാവൂരില്‍ നടന്നിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രിയെ സംഭവത്തിന്റെ ഗൗരവം ധരിപ്പിക്കുകയും ചെയ്തു. ഇന്ന് മൂന്ന് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം വീട് സന്ദര്‍ശിക്കും.

കേന്ദ്ര സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് സംഭവം കണ്ടിട്ടുള്ളത്. ഇത്തരം കേസുകളില്‍ 30 ദിവസത്തിനകം വിചാരണ നടപടി പൂര്‍ത്തിയാക്കി കര്‍ശനമായ ശിക്ഷ നടപ്പിലാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ് ഗോപി പറഞ്ഞു.

 

Show More

Related Articles

Close
Close