ജമ്മു കാശ്മിർ നിയമസഭ പിരിച്ചുവിട്ടു

കഴിഞ്ഞ ജൂൺ മുതൽ സംസ്ഥാനത്ത് ഗവർണർ ഭരണമാണ് നിലനിൽക്കുന്നത്.

ന്യൂഡൽഹി: ജമ്മു കാശ്മിർ നിയമസഭ പിരിച്ചുവിട്ടു. ഗവർണർ സത്യപാൽ മാലിക്കാണ് നടപടി സ്വീകരിച്ചത്. സർക്കാർ രൂപീകരിക്കുന്നതിനായി അവസരവാദ സഖ്യം രൂപീകരിക്കാൻ കോൺഗ്രസും നാഷണൽ കോൺഫറന്‍സും പിഡിപിയും നീക്കം നടത്തുന്നതിനിടെയാണ് നടപടി. പിഡിപിയുടെ അൽത്താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കി സർക്കാർ രൂപീകരിക്കാനായിരുന്നു നീക്കം. കഴിഞ്ഞ ജൂൺ മുതൽ സംസ്ഥാനത്ത് ഗവർണർ ഭരണമാണ് നിലനിൽക്കുന്നത്.

Show More

Related Articles

Close
Close