പൊലീസ്‌ നീക്കം പൊളിഞ്ഞു, ചെറുത്തുനിൽപ്പ്‌ ശക്തം


afzal-guru-abvp-jnu-protest-pti_650x400_41455291087രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎൻയു വിദ്യാർഥികളെ അറസ്റ്റ്‌ ചെയ്യാനുള്ള ഡൽഹി പൊലീസിന്റെ നീക്കം പൊളിഞ്ഞു. ക്യാമ്പസിൽ പ്രവേശിക്കാനുള്ള പൊലീസിന്റെ ആവശ്യം വൈസ്‌ ചാൻസലർ നിരാകരിച്ചതോടെ പൊലീസ്‌ മടങ്ങി. കുറ്റാരോപിതരായ ഉമർ ഖാലിദ്‌ ഉൾപ്പെടെ അഞ്ചു വിദ്യാർഥികൾ ഇന്നലെ കാമ്പസിലെത്തിയിരുന്നു. എന്നാൽ കീഴടങ്ങേണ്ടെന്നും പൊലീസിന്‌ വേണമെങ്കിൽ അറസ്റ്റ്‌ ചെയ്യാമെന്ന നിലപാടാണ്‌ വിദ്യാർഥികൾ സ്വീകരിച്ചത്‌.
ക്യാമ്പസിനകത്ത്‌ പൊലീസ്‌ കയറിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം വി സിക്കായിരിക്കുമെന്നും വിദ്യാർഥികൾ മൂന്നാര്റിയിപ്പ്‌ നൽകി. വിദ്യാർഥികൾക്ക്‌ പിന്തുണയുമായി അധ്യാപകർ രംഗത്തെത്തിയതോടെ കാമ്പസിൽ കയറാനുള്ള പൊലീസിന്റെ അപേക്ഷ വി സി നിരസിക്കുകയായിരുന്നു. വിദ്യാർഥികളെ കാമ്പസിനുള്ളിൽ കയറി അറസ്റ്റ്‌ ചെയ്യാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന്‌ അധ്യാപകരും വ്യക്തമാക്കി. പൊലീസ്‌ രാജ്യദ്രോഹ കുറ്റം ചുമത്തിയ ഉമർ ഖാലിദ്‌, അനിർബൻ ഭട്ടാചാര്യ, അശുതോഷ്‌ കുമാർ, രാമനാഗ, അനന്ത്‌ പ്രകാശ്‌ നാരായണ, ഐശ്വര്യ അധികാരി, ശ്വേതാ രാജ്‌ എന്നിവരാണ്‌ കാമ്പസിൽ എത്തിയത്‌. തുടർന്ന്‌ അഞ്ചുപേരും കാമ്പസിൽ നടന്ന പ്രതിഷേധ ജാഥയിൽ സംബന്ധിക്കുകയും വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. അറസ്റ്റിലായ കനയ്യ കുമാറിനെ മോചിപ്പിക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു. തന്റെ സഹോദരിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ വന്ന അപകീർത്തികരമായ ആരോപണങ്ങൾ വേദനിപ്പിച്ചെന്നും ചൊടിപ്പിച്ചെന്നും ഉമർ ഖാലിദ്‌ പറഞ്ഞു.
തങ്ങൾ രാജ്യദ്രോഹമൊന്നും നടത്തിയിട്ടില്ലെന്നും തീവ്രവാദികളല്ലെന്നും വിദ്യാർഥികൾ പറഞ്ഞു. പൊലീസിനെയല്ല, ഒരു വിഭാഗം ആളുകളുടെ പ്രതികരണത്തെയാണ്‌ ഭയക്കുന്നത്‌. ജനക്കൂട്ടം തല്ലിക്കൊല്ലുമെന്ന ഭീതി കൊണ്ടാണ്‌ മാറി നിന്നത്‌. തങ്ങൾക്കെതിരേ വ്യാപകമായി ആരോപണങ്ങളും വീഡിയോ സന്ദേശങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. അന്വേഷണത്തോട്‌ സഹകരിക്കാനാണ്‌ തിരിച്ചെത്തിയതെന്നും തങ്ങൾക്കു ലഭിച്ച പിന്തുണയാണ്‌ ഇതിനു പ്രചോദനമായതെന്നും ജെ എൻ യു വിദ്യാർഥി യൂണിയൻ മുൻ നേതാവ്‌ അശുതോഷ്‌ കുമാർ പറഞ്ഞു. ദേശദ്രോഹ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നിരപരാധികളാണെങ്കിൽ പൊലീസ്‌ അന്വേഷണവുമായി സഹകരിച്ച്‌ അത്‌ തെളിയിക്കാൻ ജെഎൻയു വിദ്യാർഥികളോട്‌ ഡൽഹി പൊലീസ്‌ കമ്മിഷണർ ബി എസ്‌ ബസി ആവശ്യപ്പെട്ടു. പൊലീസ്‌ ക്യാമ്പസിൽ കയറിയാൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന്‌ കരുതുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഇത്‌ സംബന്ധിച്ച്‌ ഉചിതമായ തീരുമാനം എടുക്കുമെന്നും ബസി മാധ്യമങ്ങളോട്‌ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close