‘മുസഫര്‍നഗര്‍ അഭി ബാകി ഹൈ’ പ്രദര്‍ശിപ്പിച്ചതിനെതിരെ ഉമര്‍ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും പുതിയ നോട്ടീസ്

ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് വിവാദം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ഉമര്‍ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്ക് വീണ്ടും സര്‍വകലാശാല അധികൃതര്‍ നോട്ടീസ് നല്‍കി.

മുസഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ‘മുസഫര്‍നഗര്‍ അഭി ബാകി ഹൈ’ എന്ന ഡോക്യുമെന്ററി കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് ഉമര്‍ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും പുതിയ നോട്ടീസ്. ഇവര്‍ക്കെതിരെ നേരത്തെ എടുത്ത നടപടി അംഗീകരിക്കില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്ന സമയത്താണ് വീണ്ടും നോട്ടീസ്.

കഴിഞ്ഞ ദിവസമാണ്, ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ പുറത്തിരുത്തി 20,000 രൂപ പിഴയിടാനും, കന്നയ്യകുമാറിന് 1,000 രൂപ പിഴ ചുമത്താനും സര്‍വകലാശാല തീരുമാനം എടുത്തിരുന്നു. കൂടാതെ ജെഎന്‍യു സംഭവത്തില്‍ അറസ്റ്റിലായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും സര്‍വകലാശാല നടപടി എടുത്തിരുന്നു.

 

Show More

Related Articles

Close
Close