രാജ്യത്ത് 6.4 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

രാജ്യത്തെ ഐടി മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 6.4 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് മുന്നറിയിപ്പ്. യു.എസ് ആസ്ഥാനമായുള്ള എച്ച്എഫ്എസ് എന്ന റിസര്‍ച്ച് സ്ഥാപനത്തിന്റേതാണ് ഈ കണ്ടെത്തല്‍.

ബിപിഒ, ഇന്‍ഫ്രസ്ട്രക്ചര്‍ മേഖലകളെയാണ് കാര്യമായി ബാധിക്കുക.തൊഴില്‍ നൈപുണ്യം അത്രതന്നെ ആവശ്യമില്ലാത്ത മേഖലയിലുള്ളവര്‍ക്കാണ് തൊഴില്‍ കാര്യമായി നഷ്ടപ്പെടുക. ആഗോള വ്യാപകമായി ഐടി മേഖലയില്‍ 14 ലക്ഷം പേര്‍ തൊഴില്‍ രഹിതരാകും. ഫിലിപ്പൈന്‍സ്, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും തൊഴില്‍ നഷ്ടമുണ്ടാകും. ആഗോള വ്യാപകമായി ഒമ്പത് ശതമാനംപേരെയാണ് ഇത് ബാധിക്കുകയെന്നും എച്ച്എഫ്എസ് പറയുന്നു.

മാറുന്ന സാങ്കേതിക സാധ്യതകള്‍ക്കനുസരിച്ച് തൊഴില്‍ നൈപുണ്യം ആവശ്യമുള്ള മേഖലയില്‍ തൊഴില്‍ സാധ്യത 56 ശതമാനം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പുതിയ സാങ്കേതിക സാധ്യതകള്‍ കണക്കിലെടുക്കാതെയുള്ള വിലയിരുത്തലാണിതെന്നാണ് നാസ്‌കോമിന്റെ വിശദീകരണം.

Show More

Related Articles

Close
Close