പി.ഡി ജോസഫിന്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം

indexസോളാര്‍ കമ്മീഷനില്‍ സരിത നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പി.ഡി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുഖ്യമന്ത്രിയും മന്ത്രി ആര്യാടന്‍

മുഹമ്മദും അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ എടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫിന്റെ വീടിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. രാത്രി 2.30 ഓടെ ബൈക്കിലെത്തിയ സംഘം വീടിന് കല്ലെറിയുകയും വീടിന് മുന്നിലെ ചവിട്ടുമെത്ത കത്തിക്കുകയും ചെയ്തു. വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതോടെ ബൈക്കിലെത്തിയ സംഘം രക്ഷപെട്ടു. പോലീസ് അന്വേഷണം തുടങ്ങി സോളാര്‍ കമ്മീഷനില്‍ സരിത നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പി.ഡി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുഖ്യമന്ത്രിയും മന്ത്രി ആര്യാടന്‍ മുഹമ്മദും അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ എടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. എന്നാല്‍ വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close