ദുല്‍ഖര്‍, സത്യന്‍ അന്തിക്കാട് ചിത്രം-ജോമോന്റെ സുവിശേഷങ്ങള്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ജോമോന്റെ സുവിശേഷഷങ്ങള്‍ എന്നുപേരിട്ടു. സിനിമയുടെ ചിത്രീകരണം തൃശ്ശൂരില്‍ പുരോഗമിക്കുകയാണ്. തൃശ്ശൂര്‍കാരനായാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ എത്തുന്നത്. തൃശൂരിലെ ഒരു പ്രധാന വ്യവസായിയുടെ മകനാണ് ദുല്‍ഖറിന്റെ കഥാപാത്രം. മുകേഷാണ് അച്ഛന്റെ റോളില്‍. ഇതാദ്യമായാണ് ദുല്‍ഖര്‍ സല്‍മാന്‍ സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്.

പ്രേമം എന്ന ചിത്രത്തിലൂടെ തിളങ്ങിയ അനുപമാ പരമേശ്വരനാണ് നായിക. മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ടാകും. ദുല്‍ഖറിന്റെ സഹോദരനായി വിനു മോഹനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇന്നസെന്റ്,ഇര്‍ഷാദ്,ജേക്കബ് ഗ്രിഗറി,മുത്തുമണി, ഇന്ദു തമ്പി രസ്ന എന്നിവരും താരങ്ങളാണ്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഡോ. ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിക്കുന്ന ചിത്രമാണ് ഇത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് വിദ്യാസാഗറാണ്. തൃശൂര്‍, തിരുപ്പൂര്‍, കുംഭകോണം, തഞ്ചാവൂര്‍ എന്നിവടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ നിര്‍മ്മാണ നിര്‍വ്വഹണം നടത്തിയിരുന്ന സേതു മണ്ണാര്‍ക്കാടാണ് സിനിമയുടെ നിര്‍മ്മാതാവ്. ക്രിസ്തുമസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

Show More

Related Articles

Close
Close