ബിജെപിയുമായി ബന്ധത്തിനില്ല; കേന്ദ്രമന്ത്രിയാകാനുമില്ലെന്ന് ജോസ് കെ മാണി

പുന:സംഘടനയ്ക്ക് പിന്നാലെ താന്‍ കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നുവെന്ന പ്രചരണങ്ങളെ തള്ളി കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ്(എം) എന്‍ഡിഎയുമായി ധാരണ ഉണ്ടാക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളും അദ്ദേഹം നിഷേധിച്ചു. ബിജെപി ബാന്ധവമോ കേന്ദ്ര മന്ത്രിസഭയിലേക്കുളള പ്രവേശനമോ തന്റേയോ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടേയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധനായി ആവര്‍ത്തിക്കുകയാണ്. ഇത്തരം നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യങ്ങളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോസ് കെ മാണി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

Show More

Related Articles

Close
Close