ഡിജിപിക്ക് നാണമില്ലേയെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷന് മുന്നില്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. അന്വേഷണം അന്തിമ ഘട്ടത്തിലെന്നാണ് ഡിജിപി പറഞ്ഞത്. എന്നിട്ട് പോലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പീഡനക്കേസില്‍ അറസ്റ്റ് നടക്കാത്തത് കുറ്റാരോപിതനും പോലീസും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടാണെന്നും , ഡിജിപിക്ക് നാണമില്ലേയെന്നും കെമാല്‍ പാഷ ചോദിച്ചു.

സന്യാസിനികള്‍ തിരുവസ്ത്രം ധരിച്ചാല്‍ പ്രതികരണ ശേഷിയുണ്ടാവില്ല എന്നാണ് ചില നരാധമന്‍മാര്‍ കരുതുന്നത്. അവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തു കൂടുന്നത്. അതിന് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുനില്‍ക്കുകയാണ്. ഇത്തരം വൃത്തികെട്ട കേസ് തന്റെ ന്യായാധിപ ജീവിതത്തില്‍ കേട്ടിട്ടില്ല. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു.

ഇത്രയും വലിയ പ്രശ്നമുണ്ടായിട്ട് ഒരു മുന്‍കൂര്‍ ജാമ്യത്തിന് പോലും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മൂളയ്ക്കല്‍ ശ്രമിച്ചിട്ടില്ല. ഇത് തനിക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് അയാള്‍ക്ക് അറിയാവുന്നത് കൊണ്ടാണ്. കേരളത്തില്‍ നടക്കുന്നത് നാണം കെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close