ജസ്‌റ്റിസ്‌ കെ.എസ്‌. പരിപൂര്‍ണന്‍ അന്തരിച്ചു

paripoornan_20122007

സുപ്രിംകോടതി മുന്‍ ജഡ്‌ജി ജസ്‌റ്റിസ്‌ കെ.എസ്‌. പരിപൂര്‍ണന്‍(83) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന്‌ ഇന്നലെ രാത്രി 9.05 നായിരുന്നു അന്ത്യം. വൃക്ക, ഹൃദയ തകരാറുകള്‍ക്ക്‌ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
1956 ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്‌ത കെ.എസ്‌. പരിപൂര്‍ണന്‍ നികുതി, സിവില്‍, പൊതുകാര്യ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യനായിരുന്നു. 1966 മുതല്‍ 1980 വരെ സംസ്‌ഥാന സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്നു. 1982ല്‍ ഹൈക്കോടതി ജഡ്‌ജിയായി. 1994ല്‍ പട്‌ന ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി. 1994ല്‍ സുപ്രിംകോടതി ജഡ്‌ജിയായി നിയമിതനായ അദ്ദേഹം 1997ല്‍ വിരമിച്ചു. തുടര്‍ന്നു ദേശീയ ഉപഭോക്‌തൃ ഫോറം ചെയര്‍മാനായിരുന്നു.
തിരുവനന്തപുരത്തെ പ്രശസ്‌ത അഭിഭാഷകനായിരുന്ന ഡി.എം. കൃഷ്‌ണസ്വാമി അയ്യങ്കാരുടെ മകനാണ്‌. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ നിയമന അഴിമതികളെക്കുറിച്ച്‌ അന്വേഷിച്ച കമ്മിഷന്റെ അധ്യക്ഷനായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡും രൂപീകരിക്കുന്നതും കെ.എസ്‌. പരിപൂര്‍ണന്റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നായിരുന്നു. ക്ഷേത്രകാര്യ നിയമങ്ങളില്‍ പ്രാവീണ്യം തെളിയിച്ച അദ്ദേഹം ക്ഷേത്ര ശാന്തിമാര്‍ക്കു ക്ലാസുകളുമെടുത്തിരുന്നു.എറണാകുളം അമ്മന്‍കോവില്‍ റോഡില്‍ ആനന്ദ ഭവനിലായിരുന്നു താമസം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഭാര്യ: പരേതയായ പത്‌മ.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close