ബാബു കൈകാര്യം ചെയ്തിരുന്ന മറ്റു വകുപ്പുകളിലേക്കും അന്വേഷണം

മുന്‍ മന്ത്രി ബാബു കൈകാര്യം ചെയ്തിരുന്ന മറ്റു വകുപ്പുകളിലേക്കും അന്വേഷണം നീളുന്നു.

തുറമുഖ വകുപ്പില്‍ ഫണ്ട് തിരിമറി നടത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഒപ്പം തുറമുഖ വകുപ്പ് നിര്‍മിച്ച പല റോഡുകളും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കു വേണ്ടിയാണെന്നും കണ്ടെത്തി.

ബിനാമിയെന്ന് സംശയിക്കുന്ന  ബാബുറാമിന്റെ പറമ്പിലേക്ക് തുറമുഖ വകുപ്പ് റോഡ് നിര്‍മിച്ചു കൊടുത്ത വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ റോഡു നിര്‍മ്മിച്ചത് തങ്ങള്‍ക്കു വേണ്ടിയല്ല എന്ന് തദ്ദേശ വാസികള്‍ പറയുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടിരുന്നു.

 

Show More

Related Articles

Close
Close