ബാബുവിനെതിരെ ആദായനികുതി വകുപ്പും അന്വേഷണത്തിന്

വിജിലന്‍സിന് പിന്നാലെ ആദായനികുതി വകുപ്പും മുന്‍ മന്ത്രി കെ.ബാബുവിനെതിരെ അന്വേഷണത്തിന് ഒരുങ്ങുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസിന്റെ അന്വേഷണത്തിന് ശേഷം ബാബു അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.

വിജിലന്‍സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും ആദായനികുതി വകുപ്പ് മുന്നോട്ട് പോവുക. ഇതിനായി വിജിലന്‍സ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

കെ.ബാബു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളും വിജിലന്‍സ് അന്വേഷണത്തില്‍ തെളിയുന്ന സ്വത്തുക്കളുടെ ആസ്തിയും പരിശോധിച്ചാകും ആദായ നികുതി വകുപ്പ് ഇന്‍‌വെസ്റ്റിഗേഷന്‍ വിഭാഗം മുന്നോട്ട് പോവുക.

വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയായ ശേഷം ഔദ്യോഗികമായി രേഖകള്‍ ഏറ്റുവാങ്ങി ആദായനികുതി വകുപ്പ് പരിശോധന തുടരും.

Show More

Related Articles

Close
Close