പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് ബാബു

ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് കാലതാമസമോ ശ്രദ്ധക്കുറവോ വന്നിട്ടുണ്ടാകാം. എന്നാല്‍ മന:പൂര്‍വമായ വീഴ്ച ഉണ്ടായിട്ടില്ലെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടം ഉണ്ടായവരാണ് ഗൂഡാലോചനയുടെ ഭാഗമായി തനിക്കെതിരെ പരാതിയുമായി മുമ്പോട്ട്‌ വന്നിരിക്കുന്നത്.

അഴിമതി നടത്തിയെന്ന കേരള ഹോട്ടല്‍ അന്‍ഡ് ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്റെ പരാതിയില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈ.എസ്.പി ഫിറോസ് എം. ഷെഫീഖാണ് അന്വേഷണം നടത്തുന്നത്.

Show More

Related Articles

Close
Close