ഷുഹൈബ് വധത്തിനു പിന്നില്‍ ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് ആര്‍എംപി നേതാവ് കെ.കെ രമ. ഈ കൊലപാതകം വഴി ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ സിപിഐഎമ്മിനു സാധിച്ചു. ഷുഹൈബിനെ കൊലപ്പെടുത്തിയതില്‍ ടി.പി വധകേസിലെ പ്രതികള്‍ക്ക് പങ്കുണ്ടെന്നും രമ പറഞ്ഞു.

സിപിഐഎം ഗുണ്ടാ സംഘമായി മാറി. അനുദിന ആക്രമണം നടത്തുന്ന പാര്‍ട്ടിയാണ് സിപിഐഎം ഇപ്പോള്‍. ടി.പി. വധകേസില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് സിപിഐഎം പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇതു സംബന്ധിച്ച അന്വേഷണത്തിന്റെ കാര്യമൊന്നും പാര്‍ട്ടി ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ വിവരങ്ങള്‍ തുറന്നു പറയാന്‍ സിപിഐഎം തയ്യാറാകണമെന്നും രമ വെല്ലുവിളിച്ചു.

ഷുഹൈബ് വധത്തില്‍ പിടിയിലായത് സിപിഐഎം പ്രവര്‍ത്തകരാന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ ഇന്ന് പറഞ്ഞിരുന്നു. അന്വേഷണം യഥാര്‍ത്ഥ ദിശയിലാണ് നടക്കുന്നത്. ഗൂഡാലോചന സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close