കോഴിക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം? നിയമോപദേശകനെതിരെ വിജിലന്‍സ്

കെഎം മാണിക്കെതിരായ കോഴിക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് വിജിലന്‍സ് . ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നിയമോപദേശകനായിരുന്ന പികെ മുരളീകൃഷ്ണനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കോഴിക്കോഴ കേസ് വിജലന്‍സ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാനും തീരുമാനിച്ചു.

കേസ് ആദ്യം കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ അന്നത്തെ നിയമോപദേശകനായ മുരളീകൃഷ്ണ വിവരങ്ങള്‍ മറച്ചുവെച്ചു. അഴിമതിക്കേസില്‍ മാണിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. തുടങ്ങിയ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശകനെതിരെ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം ഉടനുണ്ടാകും.ആരോപണ വിധേയനായ മുരളീകൃഷ്ണയ്ക്ക് പുനര്‍നിയമനം നല്‍കരുതെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

കോഴിക്കച്ചവടക്കാരായ തോംസണ്‍ ഗ്രൂപ്പില്‍ നിന്ന് 62 കോടിയുടെ നികുതി പിരിച്ചെടുക്കുന്നതില്‍ സ്റ്റേ നല്‍കി എന്ന കേസിലാണ് വിജിലന്‍സ് മാണിക്കെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നത്. ബ്രോയിലര്‍ ചിക്കന്റെ മൊത്തക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നതിന് 50 ലക്ഷം രൂപ മാണി വാങ്ങിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

 

Show More

Related Articles

Close
Close