വ്യക്തിപരമായി തനിക്കെതിരെ കോടതിയുടെ പരാമർശമില്ല. “അതുകൊണ്ട് രാജിയില്ല”

mani oommen chandy
രാജിയില്ലെന്ന ഉറച്ച നിലപാടുമായി മാണി.തന്റെ മനഃസാക്ഷിയോടു താന്‍ തെറ്റു ചെയ്തിട്ടില്ലെന്നു മാണി പറഞ്ഞു.

കെ.എം. മാണിയെ ഇനി ചുമക്കേണ്ടതുണ്ടോ എന്ന ചോദ്യവുമായി യുഡിഎഫ് നേതാക്കളും പ്രതിരോധത്തിന് വകുപ്പുണ്ടോ എന്ന പഴുത് അന്വേഷിച്ച് കേരളാ കോണ്‍ഗ്രസ് നേതാക്കളും തിരുവനന്തപുരത്ത് യോഗം ചേരുകയാണ്.
മാണിയുടെ രാജിക്കാര്യം ആവശ്യപ്പെടുന്നത് മുന്നണി മര്യാദയുടെ ലംഘനമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് സി.എഫ്. തോമസ്. പാർട്ടി യോഗം ചേരട്ടെ. എന്നിട്ട് യുക്തമായ തീരുമാനമെടുക്കുമെന്നും സി.എഫ്.തോമസ്.

അതേസമയം, മാണി രാജിവയ്ക്കേണ്ടന്നും കോൺഗ്രസ് സമ്മർദം ചെലുത്തിയാൽ ശക്തമായ നിലപാടിലേക്കു പോകാനും കേരള കോൺഗ്രസിൽ പ്രാഥമികമായ തീരുമാനം. കോൺഗ്രസ് രാജി ചോദിച്ചാൽ മന്ത്രിസഭയിൽ നിന്ന് പി.ജെ.ജോസഫിനെയും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെയും രാജിവയ്പിക്കാനാണു നീക്കം. എന്നാൽ ജോസഫ് വിഭാഗം ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ ചീഫ് വിപ്പിനെ രാജിവയ്പിക്കും.

എന്നാല്‍ ഇന്ന് രാവിലെ യുഡിഎഫ് യോഗം ചേര്‍ന്നില്ലെന്നും പ്രധാന ഘടകക്ഷി എന്ന നിലയ്ക്ക് മുസ്ലീം ലീഗുമായി ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തതെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തില്‍ നടന്ന വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനി മറ്റുള്ളവരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. വേണ്ടി വന്നാല്‍ യോഗങ്ങള്‍ക്കായി ഇനിയും തിരികെ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ. കരുണാകരന്‍, വിശ്വനാഥന്‍ എിവരുടെ മുന്‍കാല രാജിക്കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു വീക്ഷണം എഡിറ്റോറിയല്‍ എഴുതി.

പൂര്‍ണരൂപം താഴെ :

ബാര്‍ കോഴ പ്രശ്‌നത്തില്‍ മന്ത്രി കെ എം മാണിയുടെ രാജി അനിവാര്യമായ കാര്യമാണ്. മാണി കുറ്റവാളിയാണെന്ന് അന്തിമമായി വിധിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ല ഈ രാജിയാവശ്യം. വിജിലന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും പരാമര്‍ശങ്ങളില്‍ കഴമ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തേക്കാള്‍ വ്യക്തിപരമായ നൈതികതയും രാഷ്ട്രീയ സത്യസന്ധതയുമാണ് ഇക്കാര്യത്തില്‍ പ്രധാനം.

നിയമവിശാരദന്‍ കൂടിയായ കെ എം മാണിക്ക് നിയമവഴികളോ കോടതി വിധിയോടുള്ള ബഹുമാനമോ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. പക്ഷെ കെ എം മാണിയുടെ രാഷ്ട്രീയപരിണിത പ്രജ്ഞ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടത് ഇപ്പോഴാണ്. കോടതി പരിഗണിക്കുന്നത് ഒരിക്കലും സത്യസന്ധതയെയായിരിക്കില്ല; തെളിവുകളും ന്യായങ്ങളുമായിരിക്കും.

ആ നിലയില്‍ മാണിക്കെതിരെയുള്ള വിജിലന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും പരാമര്‍ശങ്ങള്‍ തെറ്റാണെ് തെളിയിക്കേണ്ടത് കേസ് വാദം നടക്കുമ്പോഴാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു കോടതി പരാമര്‍ശത്തിന്റെ പേരില്‍ പദവികള്‍ ഉപേക്ഷിക്കേണ്ടതില്ല. പക്ഷെ, പൊതുപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇത്തരം ആനുകൂല്യങ്ങള്‍ക്ക് അവകാശമില്ല. മറിച്ചു ബാധ്യതകളാണ് അവരുടെ കാര്യത്തില്‍ മുന്തിനില്‍ക്കുത്.

ആ നിലയില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടത് കെ എം മാണിയുടെ വിശുദ്ധിക്കും രാഷ്ട്രീയ ഭാവിക്കും അനിവാര്യമാണ്. നിയമത്തോടും നീതിപീഠങ്ങളോടും എക്കാലത്തും ആദരവ് പ്രകടിപ്പിച്ച കോണ്‍ഗ്രസിന്‌ ഇക്കാര്യത്തിലുള്ള അഭിപ്രായം ഭിമല്ല. കോടതി പരാമര്‍ശത്തോട് കൂടി എല്ലാം അവസാനിച്ചെ് കോണ്‍ഗ്രസ്‌ കരുതുന്നില്ല. തീക്ഷ്ണമായ നിയമ പോരാട്ടങ്ങളിലൂടെ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചു അഗ്‌നിശുദ്ധി വരുത്തിയ കോണ്‍ഗ്രസ്‌ നേതാക്കളുടെ മാതൃക ഏവര്‍ക്കും സ്വീകാര്യമാണ്.

രാജന്‍ കേസില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയതിന്റെ പേരിലുണ്ടായ പ്രതികൂല കോടതി പരാമര്‍ശം കാരണം അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജി കേരള രാഷ്ട്രീയത്തിലെ ഉദാത്ത മാതൃകയായിരുന്നു. കരുണാകരന്റെ രാജി ആദ്യമായി ആവശ്യപ്പെട്ടത് ‘വീക്ഷണ’ മായിരുന്നുവെന്ന കാര്യം ഇവിടെ സ്മരണീയമാണ്. മകളുടെ വിവാഹപ്രായ കേസില്‍ മന്ത്രി എം പി ഗംഗാധരനും ചന്ദന ഫാക്ടറി കേസില്‍ വനം വകുപ്പ് മന്ത്രി കെ പി വിശ്വനാഥനും രാജിവെച്ചത് വലിയ മാതൃകകളായിരുന്നു.

നിയമസഭയില്‍ രാജി പ്രഖ്യാപിച്ച മന്ത്രിയായിരുന്നു വിശ്വനാഥന്‍. ഇവരൊക്കെ പിന്നീട് കേസ് ജയിച്ചു നിരപരാധിത്വം തെളിയിച്ചവരായിരുന്നു. അലക്കുകാരിയുടെ അപവാദം കേട്ട് ഭാര്യയെ ഉപേക്ഷിച്ച ശ്രീരാമചന്ദ്രന്റെ നടപടി പക്വമായിരുന്നില്ലെങ്കിലും രാജാവ് അപവാദത്തിന് അതീതമായിരിക്കണമെന്ന രാജനീതിബോധമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. ജനാധിപത്യ യുഗത്തിലും ഇത്തരം മാതൃകകള്‍ പരിഗണനീയമാണ്.

അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള കെ എം മാണി എല്ലാവഴികളും അടഞ്ഞ ശേഷം രാജി എ തീരുമാനത്തിലെത്തുന്നത് ആത്മഹത്യാപരമായിരിക്കും. ഇത്തരം കാര്യങ്ങളില്‍ വൈകാരികതയേക്കാള്‍ വിവേകമാണ് മുന്നില്‍ നി്ന്ന് പ്രവര്‍ത്തിക്കേണ്ടത്. മധ്യകേരളത്തിലെ കര്‍ഷക സമൂഹത്തില്‍ മാണിക്കും കേരള കോണ്‍ഗ്രെസ്സിനുമുള്ള പ്രസക്തിയും പ്രാധാന്യവും ഏറെ വലുതാണ്. ജനാധിപത്യ ചേരിയുടെ ശക്തിസ്തംഭങ്ങളിലൊന്നായ കെ എം മാണിയെ കൊത്തിക്കീറാന്‍ യു ഡി എഫ് ആരെയും അനുവദിക്കില്ല.

ഉയര്‍ന്ന ആരോപണങ്ങള്‍ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല . അതിന് മുമ്പ് കുറ്റവാളിയെ പ്രഖ്യാപിക്കുന്നതും ശരിയല്ല. പക്ഷെ; ഭരണതലത്തിലിരിക്കുവര്‍ക്കെതിരെ കോടതി പരാമര്‍ശങ്ങളുണ്ടാകുമ്പോള്‍ രാജിവെയ്ക്കുക എന്നത് പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിലെ നടപ്പ് രീതിയാണ്. കച്ചിതുമ്പുകള്‍ക്കോ മുടന്തന്‍ ന്യായങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ല.

മാണിയെ തുണയ്ക്കു ജനസമൂഹത്തിന്റെയും അദ്ദേഹത്തിന്റെ അനുഭവജ്ഞാനത്തില്‍ നിന്നും ഊര്‍ജ്ജം വഹിക്കു യു ഡി എഫിന്റെയും പ്രതിച്ഛായയ്ക്ക് തന്റെ രാജി അനിവാര്യമാണെങ്കില്‍ അതിന് അദ്ദേഹം മടിക്കില്ലന്നാണ് യു ഡി എഫ് അഭ്യുദയകാംക്ഷികള്‍ പ്രതീക്ഷിക്കുത്. യു ഡി എഫ് കൂട്ടായ്മയും വിശ്വാസ്യതയും സംരക്ഷിക്കുന്നതില്‍ കെ എം മാണി വിമുഖത പ്രകടിപ്പിക്കില്ലെന്ന് ഞങ്ങളും വിശ്വസിക്കുന്നു. അനിവാര്യമായത് അനിവാര്യമായ ഘട്ടത്തില്‍ ചെയ്യാത്തവരെയാണ് ചരിത്രം കുറ്റക്കാരെന്ന് വിളിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close