കെ.എം ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖയ്ക്ക് പിന്നില്‍ സി.പി.എം ആണോയെന്ന് അന്വേഷിക്കണമെന്ന് കെ. സുധാകരന്‍

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ ഫോട്ടോ പതിച്ച് ഇറക്കിയ ലഘുലേഖക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എം ആണോയെന്ന് സംശയമുണ്ടെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരന്‍. ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം ഷാജിയെ പോലുള്ള ഒരു നേതാവിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതില്‍ സങ്കടമുണ്ട്. വര്‍ഗീയവാദികളോട് സന്ധിയില്ലാ സമരം നടത്തുന്ന നേതാവാണ് ഷാജി. തെരഞ്ഞെടുപ്പ് കാലത്തും അതിന് മുമ്പും പിമ്പും ഷാജിയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. ഹൈക്കോടതിയുടെ ഉത്തരവ് അവസാനവാക്കല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Show More

Related Articles

Close
Close