കബാലിക്ക് വന്‍ വരവേല്‍പ്പ്

സ്റ്റൈൽമന്നന്റെ പുതിയ അവതാരം കബാലിക്ക് വന്‍ വരവേല്‍പ്പ്.
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ രാവിലെ നാലുമണിക്ക് തന്നെ ഷോ ആരംഭിച്ചു. ഇന്ത്യയില്‍ 3000ത്തോളം തിയറ്ററുകളില്‍ മിക്കവയിലും രാവിലെ 4.30ന് തന്നെ കബാലി പ്രദര്‍ശിപ്പിച്ചു തുടങ്ങി. കേരളത്തില്‍ 250 ഒളം തിയറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. ഇതില്‍ പ്രധാന നഗരങ്ങളിലെ തിയറ്ററുകളില്‍ രാവിലെ 4 മണിക്ക് തന്നെ ഷോ ആരംഭിച്ചു.

തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും എന്തിന് അധികം പറയുന്നു ഗള്‍ഫ് രാജ്യങ്ങളില്‍ വരെ കബാലിയുടെ ആദ്യ ഷോ ആരാധകര്‍ ആഘോഷമാക്കി. ചെന്നെെയിലെ കെ കെ നഗറിലുള്ള തിയേറ്ററില്‍ രജനി ചിത്രങ്ങള്‍ക്കുള്ള പതിവ് ഷോ പുലര്‍ച്ചെ 4.30ന് തന്നെ ആരംഭിച്ചു. പാട്ടും മേളവും ആഘോഷവുമായാണ് രജനിയുടെ മടങ്ങി വരവ് ആരാധകര്‍ ആഘോഷിച്ചത്.

തമിഴ്നാട്ടില്‍ മാത്രം രണ്ടായിരത്തിലേറെ സ്‌ക്രീനുകളിലാണു റിലീസ്. ചലച്ചിത്ര താരങ്ങളായ ജയറാമും കാളിദാസുമടക്കമുള്ളവര്‍ ആദ്യഷോയ്‌ക്കെത്തിയിരുന്നു. രജനികാന്തിന്റെ ഒരോ ഡയലോഗും ആക്ഷനുമെല്ലാം വിസിലടിച്ചും ആര്‍ത്തും വിളിച്ചുമാണ് ആരാധകര്‍ വരവേറ്റത്. കേരളത്തില്‍ മുന്നൂറിലേറെ തിയറ്റുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിരുവനന്തപുരത്ത് 12 സ്‌ക്രീനുകളിലും കോഴിക്കോട് മൂന്നിടത്തും പ്രത്യേക പ്രദര്‍ശനമുണ്ട്.അമേരിക്കയിലെ 400 തിയറ്ററുകളിലാണ് കബാലി പ്രദര്‍ശിപ്പിക്കുന്നത്. കേരളമുള്‍പ്പെടെ തെന്നിന്ത്യയിലെ ഭൂരിപക്ഷം തിയറ്ററുകളിലും ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുതീര്‍ന്നു. 500-1000 രൂപയാണ് ആദ്യദിവസ പ്രദര്‍ശനത്തിനുള്ള ഔദ്യോഗിക ടിക്കറ്റ് നിരക്ക്.

Show More

Related Articles

Close
Close