കബാലിയുടെ ആദ്യവാര കളക്ഷന്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ്

സ്റ്റെെല്‍ മന്നന്‍ രജനികാന്തിന്റെ കബാലി കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ്. ചിത്രത്തിന്റെ ആദ്യവാര കളക്ഷന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് കലൈപുലി എസ് താണു. 389 കോടിയാണ് ആദ്യ ആഴ്ച ചിത്രം നേടിയത്. കബാലിയുടെ ആഗോള കളക്ഷനാണിത്.

ചെന്നെെയില്‍ നിന്നു മാത്രം ഏഴ് കോടി രൂപയാണ് ചിത്രം നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും താണു പറഞ്ഞു. മാത്രമല്ല ചിത്രം ഉറപ്പായും 500 കോടി കളക്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 40 കോടിയാണ് കബാലിയുടെ ആദ്യദിന ബോക്സ്ഓഫീസ് കലക്ഷൻ.

Show More

Related Articles

Close
Close