കബാലി ജൂലൈ 22-ന് തന്നെ

മുന്‍നിശ്ചയിച്ച പ്രകാരം കബാലി ജൂലൈ 22-ന് തന്നെ ലോകവ്യാപകമായി എല്ലാ തീയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നേരത്തെ ചിത്രത്തിന്റെ റിലീസിംഗ് നീണ്ടു പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

അധോലോക നായകന്മാരുടെ കഥ പറയുന്ന ചിത്രം പാ രജ്ഞിത്ത് ആണ് സംവിധാനം ചെയ്യുന്നത്. രാധിക ആപ്‌തേയാണ് ചിത്രത്തിലെ നായിക. കലൈപുലി എസ് താണു നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഇന്ത്യയില്‍ മാത്രം ഏകദേശം 4,000 തീയറ്ററുകളില്‍ റിലീസ് ചെയ്യും.

കഴിഞ്ഞ ദിവസം കബാലിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു.152 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

Show More

Related Articles

Close
Close