കബാലിയുടെ ആമുഖ രംഗം ചോര്‍ന്നു

രജനികാന്ത് നായകനായെത്തുന്ന ‘കബാലി’യുടെ ആമുഖ രംഗം ചോര്‍ന്നു. ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കാതിരിക്കാന്‍ നിര്‍മ്മാതാവ് കോടതിയില്‍നിന്ന് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍, ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി നേരത്തേ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് മിനിറ്റുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പാ രഞ്ജിത്ത് ഒരുക്കുന്ന രജനീകാന്ത് ചിത്രം കബാലി കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് മോഹന്‍ലാല്‍ ആണ്. അദ്ദേഹത്തിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്‌സ് ലാബും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. എട്ടര കോടി രൂപയ്ക്കാണ് സിനിമയുടെ വിതരണാവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്യഭാഷ ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ തുക കൂടിയാണിത്.

Show More

Related Articles

Close
Close