ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന കേസിൽ കെജ്രിവാളിന് സമൻസ്

ന്യൂഡൽഹി: ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമൻസ്. ഒക്ടോബര്‍ 25ന് നേരിട്ട് ഹാജരാകാനാണ് കെജ്രിവാളിനോട് ഡല്‍ഹി പാട്യാല ഹൗസ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അരവിന്ദ് കെജ്രിവാളിന് പുറമെ 12 ജനപ്രതിനിധികളും കുറ്റക്കാരാണെന്നാണ് പോലീസിന്‍റെ കുറ്റപത്രത്തിൽ പറയുന്നത്.

പൊതുപരിപാടിയിൽ പങ്കെടുക്കവേ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ കയ്യേറ്റം ചെയ്യാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയതായി പോലീസ് സമര്‍പ്പിച്ച 3000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.

Show More

Related Articles

Close
Close