‘കക്ഷി അമ്മിണിപ്പിള്ള’യില്‍ ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരന്‍

വാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കക്ഷി അമ്മിണിപ്പിള്ളയില്‍ ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരന്‍ എത്തുന്നു. ആന്റണി വര്‍ഗീസ് (പെപ്പെ) നായകനായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലാണ് അശ്വതി മനോഹരന്‍ നായികയായി അരങ്ങേറിയത്. അങ്കമാലി ഡയറീസിലും ഒരു ചെറിയ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

കക്ഷി അമ്മിണിപ്പിള്ളയുടെ ചിത്രീകരണം തലശേരിയില്‍ പുരോഗമിക്കുകയാണ്. ആസിഫ് അലി അഡ്വക്കേറ്റിന്റെ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് രചന നിര്‍വഹിക്കുന്നത് സനിലേഷ് ശിവനാണ്.

Show More

Related Articles

Close
Close