നടി കല്‍പ്പന അന്തരിച്ചു

kalpana

പ്രശസ്ത സിനിമാ താരം കല്‍പ്പന (51) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

1977ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച കല്‍പ്പന 1983ല്‍ എംടി വാസുദേവന്‍ നായരുടെ മഞ്ഞില്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ സജീവമാകുന്നത്. 2012ല്‍ തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു.

നടിമാരായ ഉര്‍വശിയും കലാരഞ്ജിനിയും സഹോദരിമാരാണ്. നാടകപ്രവര്‍ത്തകരായ വി.പി. നായരുടെയും വിജയ ലക്ഷ്മിയുടെയും മകളാണ് കല്‍പ്പന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close