നടന്‍ കമല്‍ഹാസന്‍ ആശുപത്രിയില്‍

വീഴ്ചയില്‍ പരിക്കേറ്റ  നടന്‍ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് കമല്‍ഹാസനെ മാറ്റിയത്.

ഓഫീസ് മുറിയില്‍ ഇന്ന് രാവിലെയാണ് കമല്‍ഹാസന്‍ തെന്നിവീണത്. ഇതേ തുടര്‍ന്ന്  വലതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Show More

Related Articles

Close
Close