കനയ്യയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിച്ചില്ല

രാജ്യദ്രോഹ കുറ്റത്തിനായി അറസ്റ്റ് ചെയ്ത ജെ എന്യു വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി ഹൈക്കോടതിയെയാണ് ആദ്യം സമീപിക്കേണ്ടത്, കീഴ്കോടതി കേസ് തള്ളിയാല്‍ മാത്രമേ മേല്‍ കോടതിയെ സമീപിക്കാന്‍ പാടുള്ളുവെന്നും സുപ്രിം കോടതി വ്യക്തമാക്കി. read also: കനയ്യയോടൊപ്പം ഇന്ത്യന്‍ മാധ്യമങ്ങളുണ്ട്;ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വ്യാജം,തെളിവുകള്‍ എന്തുകൊണ്ടാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാക്കതെന്ന് സുപ്രീം കോടതി അഭിഭാഷകരോട് ചോദിച്ചു. എന്നാല്‍ കനയ്യ അവിടെ സുരക്ഷിതാനല്ലെന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇരു കോടതിയിലും സുരക്ഷ പ്രശ്നമുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. കനയ്യയ്ക്കും അഭിഭാഷകര്‍ക്കും സുരക്ഷ നല്കാന് സുപ്രിം കോടതി നിര്‍ദേശം നല്കി.