‘ഞാനൊന്നും തേടിയിട്ടില്ല’; ശ്രീധരന്‍ പിള്ളയെ തള്ളി തന്ത്രി

ശബരിമലയില്‍ യുവതീ പ്രവേശനം ഉണ്ടായാല്‍ നടയടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവന ബിജെപിയുമായി ആലോചിച്ച് തീരുമാനിച്ചതെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന നിഷേധിച്ച് തന്ത്രി കണ്ഠര് രാജീവര്.

തന്ത്രി അഭിഭാഷകന്‍ കൂടിയായ തന്നോട് നിയമോപദേശം തേടുകയായിരുന്നു എന്ന വിശദീകരണവുമായി ശ്രീധരന്‍പിള്ള രംഗത്തുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ‘ഞാനൊന്നും തേടിയിട്ടില്ല’ എന്നായിരുന്നു തന്ത്രിയുടെ മറുപടി. വിഷയത്തില്‍ കൂടുതല്‍ വിശദമായ മറുപടി നല്‍കാന്‍ കണ്ഠര് രാജീവരര് തയ്യാറായില്ല.

Show More

Related Articles

Close
Close