മട്ടന്നൂരില്‍ ഇന്ന് വിമാനമിറങ്ങും

kannurകണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം ഇന്ന് ഇറങ്ങും. കോഡ് 2ബി വിമാനമാണ് പരീക്ഷണാര്‍ഥം ഇറക്കുക. രാവിലെ ഒമ്പതുമണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വിമാനത്താവള മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും.  വിമാനത്താവള പ്രദേശമായ മൂര്‍ഖന്‍ പറമ്പില്‍ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി 4000പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ ഒരുങ്ങി.

സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേക്കും സമാന്തര ടാക്സിവേക്കും അരികില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ സ്റ്റേഷനു തൊട്ട് ഒന്നര മീറ്റര്‍ ഉയരത്തില്‍ ബാരിക്കേഡുകള്‍ ആഴ്ചകള്‍ക്കു മുമ്പ് തന്നെ നിര്‍മിച്ചിരുന്നു. ബാരിക്കേഡിനു മുന്നിലായി റണ്‍വേക്കു സമീപം വന്‍ തോതില്‍ പൊലീസിനെ വിന്യസിക്കും. മൂര്‍ഖന്‍ പറമ്പില്‍ പൊതുജനങ്ങള്‍ എത്താന്‍ സാധ്യതയുള്ള വിവിധ ഭാഗങ്ങളിലും കനത്ത പൊലീസ് സന്നാഹം ഉണ്ടാവും. ചടങ്ങുകള്‍ വീക്ഷിക്കാന്‍ മൂന്ന് എല്‍.ഇ.ഡി ചുവരുകളും 12 ടി.വികളും ഒരുക്കിയിട്ടുണ്ട്.

പ്രത്യേക പാര്‍ക്കിങ് സ്ഥലം ഒരുക്കി. പരീക്ഷണ പറക്കല്‍ വീക്ഷിക്കുന്നതിന് എത്തുന്നവര്‍ക്കായി കെ.എസ്.ആര്‍.ടി.സി  സര്‍വിസ് നടത്തും. ചടങ്ങില്‍ കിയാല്‍ എം.ഡി ജി. ചന്ദ്രമൗലി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, കെ.പി. മോഹനന്‍, എം.കെ. മുനീര്‍, കിയാല്‍ ഡയറക്ടര്‍ കെ.എം. മാണി എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, എം.കെ. രാഘവന്‍ എന്നിവര്‍ സംസാരിക്കും.  ചടങ്ങില്‍ നിന്ന് ഇടതുമുന്നണിയുടെ ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close