കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു

bomb
കണ്ണൂർ പാനൂരിനടത്തു ചെറ്റക്കണ്ടി കക്രോത്ത് വയലിൽ നാടൻ ബോംബ് പൊട്ടി രണ്ടു സിപിഎം പ്രവർത്തകർ മരിച്ചു.സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുധീഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവവസ്ഥലത്തുതന്നെ മരിച്ചു. സ്ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതിൽ ലതീഷ് എന്നയാളുടെ പരുക്ക് ഗുരുതരമാണ്.നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് സംശയം.സംഭവസ്ഥലത്ത് പോലീസ് നടത്തിയ തെരച്ചിലില്‍ ഒരു ബോംബ് പൊലീസ് കണ്ടെത്തി. ബോംബ് നിർമാണ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.സ്ഫോടനത്തെകുറിച്ച് ആഭ്യന്തരമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.കണ്ണൂര്‍ ഡിഐജി ദിനേന്ദ്ര കശ്യപിന് ഡിജിപി സെന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ പരിശോധന നടത്താനാണ് നിര്‍ദ്ദേശം .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close