കരിപ്പൂർ വെടിവയ്പ്; 15 പേർ കസ്റ്റഡിയിൽ

karippor airport

കോഴിക്കോട് വിമാനത്താവളത്തിൽ സിഐഎസ്‌എഫ് സുരക്ഷാഭടൻ വെടിയേറ്റു മരിച്ച സംഭവത്തിൽ 15 പേരെ കസ്‌റ്റഡിയിലെടുത്തു. അക്രമത്തെ തുടർന്ന് രാത്രി മുഴുവൻ അടച്ചിട്ട റൺവേ ഇന്നലെ രാവിലെ ഏഴരയോടെ തുറന്ന് വിമാന സർവീസ് പുനരാരംഭിച്ചു.സംഭവം ഉന്നതതല സംഘം അന്വേഷിക്കും. കുറ്റക്കാരായവർക്കെതിരെ വകുപ്പുതല നടപടിക്കും നീക്കം തുടങ്ങി. ഇതിനായി സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

സിഐഎസ്‌എഫ് ഹെഡ് കോൺസ്‌റ്റബിൾ ഉത്തർപ്രദേശ് അംസഗഡ് സ്വദേശി എസ്.എസ്. യാദവി (46)ന്റെ മരണത്തെത്തുടർന്നു വിമാനത്താവളത്തിൽ നടന്നതു ഞെട്ടിപ്പിക്കുന്നതും അമ്പരിപ്പിക്കുന്നതുമായ ആക്രമണങ്ങളെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കണ്ണിൽക്കണ്ടവരെ അടിച്ചോടിക്കുകയും ചില്ലുകൾ എറിഞ്ഞുടയ്‌ക്കുകയും ചെയ്യുന്ന സിഐഎസ്‌എഫ് ഭടന്മാർ വിമാനത്താവളത്തിൽ മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതായി വ്യക്‌തമായി.

പൊതുമുതൽ നശിപ്പിക്കൽ, കൊലപാതകം, ലഹള, കൂട്ടായ ആക്രമണം എന്നിവയ്‌ക്കാണു വിവിധ വകുപ്പുകൾ അനുസരിച്ച് കരിപ്പൂർ പൊലീസ് കേസെടുത്തത്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ. ഷറഫുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം.സിഐഎസ്‌എഫ് ഡിജി ആർ.എൻ. സഹായ്, സീനിയർ കമൻഡാന്റ് അനിൽ ബാലി, സിവിൽ ഏവിയേഷൻ ജോയിന്റ് സെക്രട്ടറി ജി. അശോക് കുമാർ തുടങ്ങിയവർ സ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

എസ്.എസ്. യാദവിന് മുഖത്തു കൊണ്ട വെടിയുണ്ട ഇടതു കവിൾ തുളച്ചു കയറി തലച്ചോറിലെത്തിയതാണു തൽക്ഷണ മരണത്തിനു കാരണമായതെന്നാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയ ഫൊറൻസിക് വിദഗ്‌ധരുടെ നിഗമനം. തലയോട്ടി തകർത്ത വെടിയുണ്ട മൂന്നായി പിളർന്നു.വെടിയേറ്റു മരിച്ച സിഐഎസ്‌എഫ് ഹെഡ് കോൺസ്‌റ്റബിൾ ഉത്തർപ്രദേശ് അംസഗഡ് സ്വദേശി എസ്.എസ്. യാദവി (46)ന്റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു നെടുമ്പാശേരി വഴി വിമാനത്തിൽ നാട്ടിലേക്കു കൊണ്ടു പോയി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close