ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി.

11
പിതൃ പുണ്യം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. ബലിതര്‍പ്പണ ചടങ്ങുകള്‍ പ്രമുഖ ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലര്‍ച്ചയോടുകൂടി തുടങ്ങി. വാവ് ദിനത്തില്‍ വിശേഷാല്‍ പൂജ നടക്കുന്ന ആലുവാ മണപ്പുറം, തിരുനെല്ലി പാപനാശിനി, തിരുവല്ലം പരശുരാമ ക്ഷേത്രം എന്നിവിടങ്ങളില്ലെല്ലാം ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണി മുതല്‍ പാപനാശിനിക്കരയില്‍ പിതൃതര്‍പ്പണം തുടങ്ങിയിരുന്നു.

ജീവിച്ചിരിക്കുന്നവര്‍ മണ്മറഞ്ഞു പൊയയവര്‍ക്ക് നല്‍ക്കുന്ന കണ്ണുനീരില്‍ കുതിര്‍ന്ന ഓര്‍മ പുതുക്കല്‍……അതാണ് കര്‍കിടക വാവ് ദിനം ഒറ്റതോര്‍ത്തു ഉടുത്തു …..കടലില്‍ മുങ്ങി കുളിച്ചു ദര്‍ഭ മോതിരം വിരലില്‍ അണിഞ്ഞു വേര്‍പെട്ടു പോയവരെ മനസ്സില്‍ ഓര്‍ത്തു അരിയും, എള്ളും ,പൂവും അര്‍പ്പിക്കുമ്പോള്‍ കടല്‍ വെള്ളതിന്ടെ ഉപ്പു രസം നാവില്‍ വരും . കണ്ണുനീരിണ്ടേ അതെ ഉപ്പു രസം. മറഞ്ഞു പോയ പ്രിയപ്പെട്ടവരെ ഓര്‍ക്കാന്‍ . അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍. നമ്മളെ സ്നേഹിച്ചു നമ്മുക്ക് സ്നേഹിച്ചു. ഈ ലോകത്ത് ജീവിച്ചു കൊതി തീരാതെ. മറഞ്ഞു പോയ പ്രിയപ്പെട്ടവരെ ഓര്‍ക്കാന്‍ .അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close