കർണാടകയിൽ തെരഞ്ഞെടുപ്പ് മെയ് 12 ന്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. മെയ് 12 ന്‌ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് . മെയ് 15 നാണ് വോട്ടെണ്ണൽ. ഇതോടെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 24 ആണ് . സൂക്ഷ്മ പരിശോധന ഏപ്രിൽ 26 നു നടക്കും. ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലവഴിക്കാനാകുന്നത് 28 ലക്ഷം രൂപയാണ്.

വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രം പതിക്കും . തെരഞ്ഞെടുപ്പ് സുരക്ഷക്ക് കേന്ദ്രസേനയെ നിയോഗിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് സമ്പ്രദായം ഉപയോഗിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

Show More

Related Articles

Close
Close