കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി യെദിയൂരപ്പ സര്‍ക്കാര്‍

കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടിക്കൊണ്ട് വന്‍ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്.  ഭരണം നിലനിർത്താൻ ആറു സീറ്റുകളിൽ ജയം അനിവാര്യമായിരിക്കെയാണ് 12 സീറ്റുകളിൽ ജയിച്ച് ആറ് അധിക സീറ്റുകൾ യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി നേടിയത്. മിന്നുംവിജയത്തിലൂടെ സംസ്ഥാന സർക്കാരിനെ നിലനിർത്തിയതിനൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു യെഡിയൂരപ്പ.

ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ആദ്യമായി ബിജെപി സർക്കാർ ഭരണത്തിലെത്തിയത് യെഡിയൂരപ്പയുടെ നേതൃത്വത്തിലാണ്. ഉപതെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 സീറ്റുകളിലും ബിജെപി വിജയം നേടിയപ്പോള്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഒരു സീറ്റ് സ്വന്തമാക്കിയപ്പോള്‍ ജെഡിഎസിന് ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ല.

ഉപതെരഞ്ഞെടുപ്പില്‍ നേടിയ 18 സീറ്റുകള്‍ ഉള്‍പ്പെടെ 118 പേരുടെ അംഗബലമാണ് നിലവില്‍ ബിജെപിയ്ക്ക് ഉള്ളത്. 106 സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ ആറു സീറ്റു മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ 12 സീറ്റുകള്‍ സ്വന്തമാക്കി അട്ടിമറി വിജയമാണ് കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത്.

Show More

Related Articles

Close
Close