കാലവര്‍ഷക്കെടുതി; കേരളത്തിന് പത്ത് കോടി നല്‍കുമെന്ന് കര്‍ണ്ണാടക

അതിശക്തമായ മഴ കനത്ത നാശനഷ്ടം വിതച്ച കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാടിന് പിന്നാലെ കര്‍ണ്ണാടകയും. മഴക്കെടുതിയെ നേരിടാന്‍ കേരളത്തിന് 10 കോടി രൂപ ധനസഹായമായിനല്‍കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചു.

കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഹായഹസ്തവുമായി സംസ്ഥാനങ്ങളും എത്തുന്നത്.

ശക്തമായ മഴ തുടരുന്ന സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുമായി 23 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അണക്കെട്ടുകളില്‍ വെള്ളം നിറയുന്ന സാഹചര്യത്തില്‍ 22 അണക്കെട്ടുകള്‍ തുറന്നിരുന്നു. അതേസമയം ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കിവിട്ടിട്ടും അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്.

മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും മലബാര്‍ മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവിധ ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Show More

Related Articles

Close
Close