മറുനാടന്‍ മലയാളികള്‍ക്കും കനത്ത തിരിച്ചടി; കര്‍ണാടക ആര്‍ടിസി ടിക്കറ്റ് നിരക്ക് 18 ശതമാനം വര്‍ദ്ധിപ്പിച്ചു

മറുനാടന്‍ മലയാളികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനവുമായി കര്‍ണാടക ആര്‍ടിസിയും, ബിഎംടിസിയും. ടിക്കറ്റ് നിരക്കില്‍ 18 ശതമാനമാണ് കര്‍ണാടക ആര്‍ടിസിയും , ബിഎംടിസിയും വര്‍ദ്ധന വരുത്താനായി തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് അടുത്തയാഴ്ച്ച പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ഡി സി തമണ്ണ വ്യക്തമാക്കി.

കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകളിലെ ചാര്‍ജില്‍ ഇതോടെ വന്‍ വര്‍ദ്ധനയുണ്ടാകും. അടിക്കടി ഇന്ധന വില ഉയരുന്നത് കൊണ്ട് നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് കര്‍ണാടക ആര്‍ടിസിയുടെ പറയുന്നത്.

2014 ലാണ് അവസാനമായി ടിക്കറ്റ് നിരക്ക് പുതുക്കിയത്. ഇതിനിടെ അനിയന്ത്രിതമായി ഇന്ധന വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് തമണ്ണ പറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിനിടെ കര്‍ണാടക ആര്‍ടിസിയും ബിഎംടിസിക്കും കൂടി 176 കോടി രൂപയുടെ അധികചെലവ് വന്നിട്ടുണ്ട്. സര്‍വീസ് ലാഭകരമാകുന്നതില്‍ പ്രതിസന്ധിയുള്ളത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാസ് അനുവദിക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close