കരുണാനിധിയുടെ നില അതീവ ഗുരുതരം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി.

കലൈജ്ഞര്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്നതിനാല്‍ അണികളുടെ വികാരപ്രകടനങ്ങള്‍ അതിരുവിടാതെ കാക്കുകയെന്ന ദുഷ്‌കര ദൗത്യമാണു പൊലീസിനു മുന്നിലുള്ളത്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്ന കാവേരി ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങിയെന്നും മകനും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വീണ്ടും വഷളാകുകയായിരുന്നു. അതേസമയം, കരുണാനിധി രോഗബാധിതനായി ആശുപത്രിയിലായതിന്റെ ആഘാതത്തില്‍ 21 പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനോടകം മരിച്ചുവെന്ന് എം.കെ സ്റ്റാലിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Show More

Related Articles

Close
Close