സമൂഹത്തിലുള്ളതാണ് കസബയിലുള്ളത്

കസബയിലെ നായക കഥാപാത്രം രാജന്‍ സഖറിയ പറയുന്ന ചില പ്രയോഗങ്ങളുടെ പേരില്‍ വനിതാ കമ്മിഷന്‍ നടപടിക്ക് ഒരുങ്ങുകയാണ്. ഒരല്‍പ്പം അശ്ലീലഭാവവും സംസാരവുമുള്ള ഈ മമ്മൂട്ടി കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നാണ് ആക്ഷേപം ഉയരുന്നത്. എന്നാല്‍ കസബ സ്ത്രീവിരുദ്ധമല്ലെന്നും സമൂഹത്തിലുള്ള പ്രതിഫലനമെന്ന രീതിയില്‍ ചില രംഗങ്ങള്‍ വന്നിട്ടുണ്ട് എന്നേയുള്ളൂവെന്നുമാണ് നിഥിന്‍ രണ്‍ജിപണിക്കര്‍ പറയുന്നത്.

നായകന്‍മാര്‍ സദ്ഗുണ സമ്പന്നന്‍മാരാകണമെന്ന് എന്തിനാണ് വാശി. ഇതിലെ കഥാപാത്രത്തിന്റെ സ്വഭാവമാണത്. മമ്മൂട്ടിയുടെ കഥാപാത്രം ഒരു സ്ത്രീയെയും മാനഭംഗം ചെയ്യുന്നില്ല, പീഡിപ്പിക്കുന്നില്ല ഒന്നു തല്ലുന്നുപോലുമില്ല, അയാളുടെ സംസാരം അങ്ങനെയാണ് അത് ഒരു സ്ത്രീയെയും വേദനിപ്പിക്കുന്നതോ അപമാനിക്കുന്നതോ അല്ലെന്നും നിധിന്‍ പറഞ്ഞു. രാജന്‍ സഖറിയയെ സ്ത്രീകളെ ആക്രമിക്കുന്ന പെരുമാറ്റം ഉള്ളയാക്കാന്‍ ആരു ശ്രമിച്ചാലും അത് ശരിയല്ലെന്നും നിഥിന്‍ പറയുന്നു. വനിതാ കമ്മിഷന്‍ സമൂഹത്തില്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്. ചില സ്ത്രീ പ്രേക്ഷകരെയെങ്കിലും ചിത്രത്തില്‍ നിന്നകറ്റാന്‍ ഈ വിവാദം കാരണമാകാമെന്നും നിഥിന്‍ പറയുന്നു.

 

Show More

Related Articles

Close
Close