കശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.താങ്ധർ സെക്ടറിനുസമീപം അതിർത്തിയിലൂടെ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമമാണ് സൈന്യം വിഫലമാക്കിയത്. മാരകായുധങ്ങളുമായിട്ടായിരുന്നു നുഴഞ്ഞുകയറ്റശ്രമം .

പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോയെന്നും സംശയമുണ്ട്. സ്ഥലത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ 50ഓളം ഭീകരർ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്.

Show More

Related Articles

Close
Close