കാവ്യയുടെ അച്ഛന്റെ ആദ്യപ്രതികരണം

ka

ദിലീപും കാവ്യയും ഏപ്രിൽ 16 ന് ഗുരുവായൂർവച്ച് വിവാഹിതരാകുന്നുവെന്ന ഏപ്രിൽ ഫുൾ പോസ്റ്റാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഈ വിവാദങ്ങളെക്കുറിച്ച് കാവ്യാ മാധവന്റെ പിതാവ് ആദ്യമായി പ്രതികരിച്ചു.

( കാവ്യയുടെ പിതാവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ പ്രസക്ത ഭാഗം ചുവടെ  )

” ഒരുപാടു വേട്ടയാടി ,വേട്ടയാടി ഇപ്പോള്‍ ഞങ്ങള്‍ക്ക് പുലി വരുന്നേ എന്നുള്ള അവസ്ഥയാണ് ,” ഞങ്ങളിപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ കാര്യമാക്കുന്നില്ല ,കൂടുതല്‍ പ്രതികരിച്ചാല്‍ ഈ കാര്യങ്ങള്‍ ചെയ്തവര്‍ രക്ഷപെടും.” അദ്ദേഹം പറഞ്ഞു.

സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിൽ പ്രചരിക്കുന്ന തന്റെ വിവാഹവാർത്ത ചിലരുടെ സാങ്കൽപ്പിക സൃഷ്ടി മാത്രമാണെന്ന് കാവ്യാ മാധവൻ ഫേസ്ബുക്കിലൂടെ  വ്യക്തമാക്കിയിരുന്നു.

കാവ്യയുടെ ഫേസ്ബുക്ക് കുറിപ്പ് :

സമീപ ദിവസങ്ങളിൽ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയും , മാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന എന്റെ വിവാഹവാർത്ത ചിലരുടെ സാങ്കൽപ്പിക സൃഷ്ടി മാത്രമാണ്.

എന്റെ നന്മയിലും, വളർ ച്ചയിലും എന്നും പ്രോൽസാഹനങ്ങളേകുന്ന പ്രേക്ഷകരോട് …, ജീവിതത്തിലെ പുതിയ സന്തോഷവാർത്തകൾ എന്റെ വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്യ്രം അനുവദിച്ച് തരണമെന്ന് സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിലെ കൃത്രിമ വാർത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നു.

 

 

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close