കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും തകര്‍ത്തു; കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു. മോഹന്‍ലാലും നിവിന്‍ പോളിയും ചേര്‍ന്നുള്ള പോസ്റ്ററാണ് കായംകുളം കൊച്ചുണ്ണി ടീം പുറത്തു വിട്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ച പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യില്‍ കള്ളനായ കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്പോള്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലാണ് അഭിനയിക്കുന്നത്. ബോബിസഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിനായി ബിനോദ് പ്രധാന് ഛായാഗ്രഹണവും ദേശീയ പുരസ്കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.