കായംകുളം നഗരസഭയില്‍ രണ്ട് സ്വതന്ത്രര്‍ എന്‍.സി.പി.യില്‍.

kayamkulam
കായംകുളം നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍കൂടിയായ രണ്ട് വനിതാ സ്വതന്ത്ര അംഗങ്ങള്‍ എന്‍.സി.പി.യില്‍ ചേര്‍ന്നു.14-ാം വാര്‍ഡ് കൗണ്‍സിലറും മരാമത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ എസ്.കരിഷ്മ, 24-ാം വാര്‍ഡ് കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ഷാമില അനി എന്നിവരാണ് എന്‍.സി.പി.യില്‍ ചേര്‍ന്നത്.

വികസനത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമായതിനാലാണ് എന്‍.സി.പി.യില്‍ ചേര്‍ന്നതെന്ന് സ്വതന്ത്രഅംഗങ്ങള്‍ അറിയിച്ചു. എല്‍.ഡി.എഫ്. ഭരണത്തിനുള്ള പിന്തുണ തുടരുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇതോടെ നഗരസഭയിലെ സി.പി.ഐ.ക്കും എന്‍.സി.പി.ക്കു അംഗസംഖ്യ തുല്യമായി.

ഇതോടെ എട്ടാം വാര്‍ഡ് കൗണ്‍സിലറും എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുള്‍ഫിക്കര്‍ മയൂരി ഉള്‍പ്പെടെ എന്‍.സി.പി.ക്ക് മൂന്ന് അംഗങ്ങളായി. എട്ടാം വാര്‍ഡില്‍ സി.പി.ഐ.യുടെ സ്ഥാനാര്‍ഥിക്കെതിരെ റിബലായി മത്സരിച്ചാണ് എന്‍.സി.പി.യിലെ സുള്‍ഫിക്കര്‍ മയൂരി വിജയിച്ചത്.ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനുശേഷം എല്‍.ഡി.എഫ്. നടത്തിയ ആഹ്ലൂദപ്രകടനത്തിന്റെ മുന്‍നിരയില്‍ നിന്ന സുള്‍ഫിക്കര്‍ മയൂരിയെ, സി.പി.ഐ.യുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close