നിര്‍ണായക നീക്കവുമായി ബിജെപി; സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

ബിജെപി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തതിന് ശേഷം അടുത്ത പടിയെന്നോണം പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പുതിയ സാരഥികളെ തിരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് ഭാരവാഹികളുടെ ലിസ്റ്റ് പുറത്തുവിട്ടത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പാര്‍ട്ടിയെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് നയിക്കാനുള്ള ചവിട്ടുപടികൂടിയാണ്.

പൊതുതിരഞ്ഞെടുപ്പില്‍ കേരളക്കരയില്‍ താമരവിരിയിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന ആര്‍ജവവും ഓജസ്സും ഉള്ള ഭാരവാഹികളെ തന്നെയാണ് ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുതിയ പട്ടികയില്‍ മാറ്റമില്ല. എ.എന്‍ രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, എം.ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ തന്നെ തുടരും. സംഘടന സെക്രട്ടറിയായി എം. ഗണേശന്‍, സഹ സംഘടന സെക്രട്ടറിയായി കെ. സുഭാഷ് എന്നിവരെയും തിരഞ്ഞെടുത്തു.

യുവമോര്‍ച്ച അധ്യക്ഷനായി രണ്ടാംതവണയും അഡ്വ. പ്രകാശ് ബാബുവിനെ തിരഞ്ഞെടുത്തു. മഹിള മോര്‍ച്ച അധ്യക്ഷയായി പ്രൊഫ. വി.ടി രമയും തിരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, ട്രഷറര്‍, മുഖ്യവക്താക്കള്‍, സെല്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Show More

Related Articles

Close
Close