മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ; നാളെ കൊച്ചിയില്‍ പോരാട്ടത്തിനിറങ്ങുന്നത് സ്‌പെഷ്യല്‍ ജെഴ്‌സി അണിഞ്ഞ്

ഐ.എസ്.എല്ലിന്റെ അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഹോംഗ്രൗണ്ടില്‍ ആദ്യ പോരാട്ടത്തിനറങ്ങുന്നത് പുതിയ ജെഴ്‌സിയുമായി. പ്രളയത്തെ അതിജീവിച്ച കേരളത്തിന് ആദരമര്‍പ്പിക്കാനുള്ള അവസരമായി തങ്ങളുടെ ആദ്യ ഹോം പോരാട്ടത്തെ മാറ്റാനൊരുങ്ങുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രം ആലേഖനം ചെയ്ത ജെഴ്‌സിയാണ് നാളെ മഞ്ഞപ്പട അണിയുക. പ്രളയകാലത്ത് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായാണിത്.

ബ്ലാസ്റ്റേഴ്‌സ് അംബാസഡര്‍ മോഹന്‍ലാലാണ് വീഡിയോയിലൂടെ പുതിയ ജെഴ്‌സി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

കേരളത്തില്‍ നടക്കുന്ന എല്ലാ മത്സരങ്ങള്‍ക്കും മുമ്പ് മത്സ്യതൊഴിലാളികളെ ആദരിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനം. കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തതും മത്സ്യത്തൊഴിലാളികളായിരുന്നു.

നാളെ മുംബൈ സിറ്റിക്കെതിരായാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. ആദ്യ കളിയില്‍ എ.ടി.കെയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

To honor our saviors from during the #KeralaFloods, the boys will be wearing a special jersey tomorrow adorned with artworks to commemorate our fishermen's hard-work.#KeralaBlasters #HeroISL #KERMUM

Publiée par Kerala Blasters sur Jeudi 4 octobre 2018

Show More

Related Articles

Close
Close