കേരളത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കാമായിരുന്നു – എം.കെ മുനീര്‍

കേരളത്തെ വീണ്ടെടുക്കാന്‍ മുഴുവന്‍ സമയം പ്രവര്‍ത്തനം ആവശ്യമായ അവസ്ഥയില്‍ കേരളത്തിലെ ഹര്‍ത്താല്‍ മാറ്റിവെക്കാമായിരുന്നുവെന്ന് മുസ്‌ലിംലീഗ് നേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. പകര്‍ച്ചവ്യാധികളും വലിയ രീതിയില്‍ വേട്ടയാടുന്നുണ്ട്. വൈറസുകള്‍ക്ക് ഹര്‍ത്താല്‍ ബാധകമല്ല. ഹര്‍ത്താല്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരായ പ്രവര്‍ത്തനത്തെയും ബാധിക്കും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകുന്നതു വരെ ഇടവേളകളില്ലാത്ത പ്രവര്‍ത്തനം ആവശ്യമാണ്. ഒരു ദിവസം പോലും നഷ്ടപ്പെടുത്തരുത്. എങ്കിലും അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കും. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ എ.ഐ.സി.സി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കുമെന്ന് യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

Show More

Related Articles

Close
Close