തദ്ദേശ തെരെഞ്ഞെടുപ്പ്: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി .

india
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി . തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താമെന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത്.കോടതി ഇടപെടണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ല . അതേസമയം വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നായിരുന്നു മന്ത്രി കെ.സി ജോസഫിന്റെ പ്രതികരണം. കോടതി വിധിയനുസരിച്ച് മുന്നോട്ട് പോകാനുള്ള സഹായം നല്‍കുമെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

28 നഗരസഭകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പുനഃസംഘടിപ്പിച്ച കൊല്ലം നഗരസഭ, ആറു പഞ്ചായത്തുകള്‍, 30 ബ്ലോക്ക് പഞ്ചായത്തുകള്‍, 13 ജില്ലാ പഞ്ചായത്തുകള്‍ എന്നിവ ഒഴിച്ച് മറ്റ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും 2010ലെ വാര്‍ഡ് വിഭജനപ്രകാരം തെരഞ്ഞെടുപ്പ് നടത്താം. ഇവയുടെ ഭരണസമിതികളിലേക്ക് പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്നാണ് കമ്മീഷന്‍ നിലപാട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close